Asian Metro News

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ അറിയാൻ മൊബൈൽ ആപ്പുമായി യുവ അധ്യാപകർ

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ അറിയാൻ മൊബൈൽ ആപ്പുമായി യുവ അധ്യാപകർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ അറിയാൻ മൊബൈൽ ആപ്പുമായി യുവ അധ്യാപകർ
August 02
10:45 2021

കേരളത്തിനകത്തും പുറത്തുമുള്ള ട്യൂഷൻ സെന്റർ മുതൽ സർവ്വകലാശാലകൾ
വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ അധ്യാപകരായ ജോബിൻ സെബാസ്റ്റ്യൻ, സജിത് ശ്രീധരൻ,അബ്ദുൽ റഹീം എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന Ralfiz Technologies ഒരുക്കിയ മൊെബൽ ആപ്ലിക്കേഷൻ edXpo ബഹു.റവന്യൂ വകുപ്പ് മന്ത്രി, ശ്രീ.അഡ്വ.കെ രാജൻ പുറത്തിറക്കി.

ഉപരിപഠനത്തിന് ഉദ്ധേശിക്കുന്ന വിദ്യാർത്ഥികൾ തങ്ങൾക്കിഷ്ടപ്പെട്ട കോഴ്സുകൾ ഏതൊക്കെ കോളേജുകളിൽ ആണെന്ന് വളരെ നിഷ്പ്രയാസം കണ്ടെത്താൻ ഈ ആപ്പിലൂടെ സാധ്യമാകും. ആവശ്യമായ വിദ്യാർത്ഥികൾക്ക് സൗജന്യമായി കരിയർ ഗൈഡൻസും edXpo നൽകുന്നു.

ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗിക്കാൻ സാധ്യതയുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങൾ പരിചയപ്പെടുത്താൻ edXpo ആപ്പിലൂടെ അവസരമൊരുക്കിയിട്ടുണ്ട്.അതുപോലെ ഉദ്യോഗാർത്ഥികളിലേക്ക് ജോലി അവസരങ്ങൾ എത്തിക്കുക എന്നതും edXpo ലക്ഷ്യമിടുന്നു.

നിലവിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.ralfiz.edxpo

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment