കൊട്ടാരക്കര : നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനുത്തരവാദികളായ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ബിജെപി നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രതിഷേധ ധർണ്ണ നടത്തി . വ്യാജ രേഖകൾ ചമച്ചു വായ്പകൾ തട്ടുന്ന കേന്ദ്രമായി മാറ്റിയ ബാങ്കിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നു ധർണ്ണ ഉദഘാടനം ചെയ്ത ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ പറഞ്ഞു . ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശരണ്യ സന്തോഷ് അധ്യക്ഷനായിരുന്ന പ്രതിഷേധ ധർണയിൽ മണ്ഡലം വൈസ് പ്രസിഡന്റ് രാജഗോപാൽ , നെടുവത്തൂർ ദിലീപ് ,അജിത് ചാലൂക്കോണം ,രാജേഷ് കുരുക്ഷേത്ര , അണ്ടൂർ രാധാകൃഷ്ണൻ , കൃഷ്ണകുമാർ ,നന്ദു, രമ ,രവീന്ദ്രൻ ,പ്രശാന്ത് ,വാർഡ്മെമ്പർ വിദ്യ എന്നിവർ സംബന്ധിച്ചു.
