Asian Metro News

തുറമുഖത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം-ഡി.എം.ഒ

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

തുറമുഖത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം-ഡി.എം.ഒ

തുറമുഖത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം-ഡി.എം.ഒ
July 29
11:19 2021

കോവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഡി.എം.ഒ അറിയിച്ചു. എല്ലാ തൊഴിലാളികളും ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം. പനി ലക്ഷണമുള്ളവര്‍ ആന്റിജന്‍ ഫലം നെഗറ്റിവ് ആയാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ട്രോളിംഗ് നിരോധനം അവസാനിക്കുമ്പേള്‍ ഓഗ്മെന്റഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.
മുന്‍കരുതലായി അതിഥി തൊഴിലാളികള്‍ക്കും തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും പരിശോധനാ-പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി. 1500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആയിരത്തിലധികം പരിശോധനയും നടത്തി. പ്രതിദിനം 750 സാമ്പിളുകളുടെ പരിശോധനയാണ് ലക്ഷ്യം. 10 ദിവസത്തെ ഇടവേളയില്‍ പുന:പരിശോധന നടത്തി രോഗലക്ഷണം നിലനില്‍ക്കുന്നവരെ ഐസൊലേറ്റ് ചെയ്ത് പകര്‍ച്ച നിയന്ത്രിക്കുന്ന രീതിയാണ് നടപ്പിലാക്കുക.
രണ്ടാം തരംഗത്തിലെ അതിവേഗ രോഗപകര്‍ച്ച കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :
• ഇരട്ട/എന്‍ 95 മാസ്‌ക് ധരിക്കണം
• തീരദേശം, ഹൗസിംഗ് കോളനികള്‍, തുറസ്സില്ലാത്ത ജോലിസ്ഥലങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, ജുവലറികള്‍, ഹോസ്റ്റലുകള്‍ എന്നിവടങ്ങളിലുള്ളവര്‍ അധിക ജാഗ്രത പുലര്‍ത്തണം. സാമൂഹിക അകലം, കൈകളുടെ അണുവിമുക്തമാക്കല്‍ എന്നിവ കുറ്റമറ്റരീതിയിലായിരിക്കണം. പനി ലക്ഷണമുള്ളവര്‍ക്കായി പ്രത്യേകം പരിചരണം ഉറപ്പാക്കണം. കോവിഡ് പോസിറ്റിവ് ആകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം.
• കോവിഡ് പോസിറ്റിവ് ആകുന്നവര്‍ പിന്നിട്ട 14 ദിവസത്തെ സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറണം.
• മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ശീലമാക്കി തുടരണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment