Asian Metro News

ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

 Breaking News
  • കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439,...
  • കോവിഡ് 19 ഭവനങ്ങളിലെ സമ്പർക്കത്തിൽ ജാഗ്രത വേണം : ആരോഗ്യ മന്ത്രി ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ...
  • നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട ശരവണനെ...
  • കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും...
  • കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി...

ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാന്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
July 26
16:16 2021

കാസർഗോഡ്: ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.

ഓൺലൈനിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോവിഡ് പരിശോധന കുറയുന്നതാണ് ടി പി ആർ കൂടുന്നതിന് കാരണമെന്ന് വിലയിരുത്തി. കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് തീരുമാനിച്ചു.

ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും.
പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി പിബി രാജീവ്, എഡിഎം എ കെ രമേന്ദ്രൻ, എ എസ് പി ഹരിശ്ചന്ദ്ര നായിക്, ഡി എം ഒ കെ ആർ രാജൻ, സബ് കളക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ്, ഫിനാൻസ് ഓഫീസർ കെ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment