Asian Metro News

അധ്യാപക – അനധ്യാപകരുടേയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

അധ്യാപക – അനധ്യാപകരുടേയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

അധ്യാപക – അനധ്യാപകരുടേയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ
July 25
15:19 2021

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾക്ക് വിവിധ സാധ്യതകൾക്ക് അനുസരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഹൗസ് സർജൻസി വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി യോഗം ചേരും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ സൃഷ്ടിക്കണം. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായതിന് ശേഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന സൗകര്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങൾ സംബന്ധിച്ച് മെഡിക്കല്‍ വിഭാഗം, ആരോഗ്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മറ്റ് ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റാനാകുമോയെന്നും പരിശോധിക്കും.

മെഡിക്കല്‍ കോളേജില്‍ ശമ്പളപരിഷ്‌കരണമുള്‍പ്പെടെ സാമ്പത്തികമായി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ സര്‍ക്കാരിന്റെ സാധ്യതയ്ക്കനുസരിച്ച് നടപ്പാക്കും. മെഡിക്കൽ കോളെജിന് 10 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ധനകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വകയിരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെ പ്രാരംഭ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് ഗവ. മെഡിക്കൽ കോളേജിന്റെ വളർച്ച ഏറെ മുന്നിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായി മെഡിക്കൽ കോളേജിനെ വളർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment