കോട്ടയം: സഹകരണ മേഖലയില്‍ നിയമഭേദഗതിക്കായി നടപടി തുടങ്ങിയതായി മന്ത്രി വി.എന്‍. വാസവന്. ഒാഡിറ്റ് സംവിധാനത്തിലും ലോണ്‍ മാനുവലിലും മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകും. വർദ്ധിച്ചുവരുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. ഒമ്ബതംഗ സമിതിയുടെ വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. 2014 മുതലുള്ള തട്ടിപ്പുകള്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വി.എന്‍. വാസവന് പറഞ്ഞു.
