Asian Metro News

ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ദീപശിഖാറാലി

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ദീപശിഖാറാലി

ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ദീപശിഖാറാലി
July 24
13:54 2021

കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ദീപശിഖ തെളിയിച്ചു. കാർ റൈഡർ മൂസാ ഷെരീഫും ബൈക്ക് റൈഡർ പി എൻ സൗമ്യയും ദീപശിഖ ഏറ്റുവാങ്ങി. കളക്ടറേറ്റ് പരിസരത്ത് കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽവെച്ച് എ.ഡി.എം എ.കെ. രമേന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി. കാസർകോട് പുതിയ ബസ്‌സ്റ്റാൻറ് പരിസരം മുതൽ കളക്ടറേറ്റ് വരെയാണ് ദീപശിഖാ റാലി നടത്തിയത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻറ് പി.പി. അശോകൻ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് ഓഫീസർ സുദീപ് ബോസ്് നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് റാലി നടത്തിയത്.

ഒളിമ്പിക്‌സ് സന്ദേശവുമായി ജില്ലാ ഒളിമ്പിക് അസോസേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികൾ നടത്തി. ഒളിമ്പിക്‌സിനോടും ഇന്ത്യൻ കായിക താരങ്ങളുടെ വിജയത്തിനും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒളിമ്പിക്‌സിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
ജില്ലയിലെ ദേശീയ താരങ്ങളുടെ വീഡിയോ സന്ദേശങ്ങളും സിനിമാ രംഗത്തുള്ളവരുടെ വീഡിയോ സന്ദേശങ്ങളും ഐക്യദാർഡ്യത്തിന് പ്രചോദനം നൽകി. ജൂലൈ 16ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ നടത്തിയ ജില്ലയുടെ സമഗ്ര കായിക വികസന സെമിനാർ പരിപാടിയുടെ തുടക്കം കുറിച്ചു. സ്‌കൂളുകളിലും കോളേജുകളിലും പൊതു ഇടങ്ങളിലും വീടുകളിലും വിവിധ ക്ലബ്ബുകളിലും ഒളിമ്പിക് ദീപം തെളിയിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. സ്മാഷ്, പെനാൽടി ഷൂട്ടൗട്ട്, ദീപം തെളിയിക്കൽ തുടങ്ങിയ പരിപാടികൾ ജില്ലയുടെ പല ഭാഗങ്ങളിൽ നടന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment