Asian Metro News

ഉന്നത ഗുണ നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പാക്കും- മന്ത്രി ജി.ആര്‍.അനില്‍

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

ഉന്നത ഗുണ നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പാക്കും- മന്ത്രി ജി.ആര്‍.അനില്‍

ഉന്നത ഗുണ നിലവാരമുള്ള ഭക്ഷ്യ കിറ്റ് ഉറപ്പാക്കും- മന്ത്രി ജി.ആര്‍.അനില്‍
July 22
10:38 2021

കൊല്ലം: ഉന്നത ഗുണ നിലവാരമുള്ള ഉത്പന്നങ്ങള്‍ നിറച്ച സൗജന്യ ഭക്ഷ്യകിറ്റ് ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ നവീകരിച്ച രണ്ട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 32 ഔട്ട്ലെറ്റുകള്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തൊട്ടാകെ തുടങ്ങും. ന്യായവിലയ്ക്ക് ഗുണമേന്മയുള്ള വസ്തുക്കള്‍ സപ്ലൈകോ മുഖേന ലഭ്യമാക്കും. ആദിവാസി ഊരുകള്‍ ഉള്‍പ്പടെ മലയോര മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുടങ്ങിയത് കൂടുതല്‍ വ്യാപകമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളിലേക്ക് റേഷന്‍ സംവിധാനം എത്തിക്കുകയാണ് ഇപ്പോള്‍.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനര്‍ഹമായി കൈവശം വച്ചിരുന്ന 1,18000 റേഷന്‍കാര്‍ഡുകളാണ് ഗുണഭോക്താക്കള്‍ സ്വമേധയ തിരിച്ച് ഏല്‍പ്പിച്ചത്. അര്‍ഹരായവര്‍ക്ക് കാര്‍ഡ് ഉറപ്പാക്കുന്നുമുണ്ട്. പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യായവില ഔട്ട്‌ലറ്റുകളില്‍ ജനപ്രതിനിധികളുടെ ശ്രദ്ധ ഉണ്ടാകണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.

മൈലക്കാട് ഐഡന്‍സ് ടവര്‍ ഷോപ്പിംഗ് കോംപ്ലക്സ്, ആദിച്ചനല്ലൂര്‍ ഡിലൈറ്റ് ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള ആദ്യവില്‍പന നിര്‍വഹിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രിജി ശശിധരന്‍, ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീലാല്‍ ചിറയത്ത്, നിര്‍മ്മല വര്‍ഗീസ് പഞ്ചായത്തംഗങ്ങളായ ശ്രീകലാ സുനില്‍, രഞ്ജു ശ്രീലാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, സപ്ലൈകോ മേഖലാ മാനേജര്‍ വി. ജയപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment