ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ടതും രുചികരവുമായ ഒരു ഘടകമാണ് ഫലങ്ങൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാങ്ങ അല്ലെങ്കില്‍ മാമ്ബഴം. മാത്രമല്ല വേനല്‍ക്കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പഴവും മാമ്ബഴം തന്നെ. വിവിധ രൂപങ്ങളില്‍ നിങ്ങള്‍ക്ക് മാമ്ബഴ രുചി ആസ്വദിക്കാം.പഴങ്ങളുടെ രാജാവായ മാമ്ബഴത്തിന് വേണ്ടി ഒരു പ്രത്യേക ദിനവും ഇന്ത്യയില്‍ ആഘോഷിക്കാറുണ്ട്. ജൂലൈ 22, അതായത് ഇന്നാണ് ഈ വര്‍ഷത്തെ ദേശീയ മാമ്ബഴ ദിനം. ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് പിന്നിലെ ചരിത്രവും മാമ്ബഴത്തെക്കുറിച്ച് നിങ്ങള്‍ അറിയാനിടയില്ലാത്ത ചില വസ്തുതകളും പരിശോധിക്കാം. ദേശീയ മാമ്ബഴ ദിനത്തിന്റെ ചരിത്രം:
മാമ്ബഴത്തിന്റെ കൃത്യമായ ഉത്ഭവവും ചരിത്രവും അജ്ഞാതമാണ്. എന്നാല്‍ മാമ്ബഴത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട് എന്നതില്‍ സംശയമില്ല. 5000 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് മാമ്ബഴം ആദ്യമായി ഇന്ത്യയില്‍ വളര്‍ന്നത്. ഇന്ത്യന്‍ നാടോടിക്കഥകളുമായും മതപരമായ ആചാരങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു മാമ്ബഴത്തോട്ടം ബുദ്ധന് സമ്മാനമായി നല്കിയ കഥകള്‍ പണ്ട് മുതല്‍ കേള്‍ക്കുന്ന ഒന്നാണ്.
ഇംഗ്ലീഷ്, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ അറിയപ്പെടുന്ന മാങ്കോ (Mango) എന്ന പേര് സ്വീകരിച്ചിരിക്കുന്നത് മലയാള പദമായ ‘മന്ന’ എന്നതില്‍ നിന്നാണ്. പോര്‍ച്ചുഗീസുകാര്‍ 1498 ല്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ ‘മന്ന’ ‘മാങ്ങ’ ആയി മാറുകയായിരുന്നു. 1700ഓടെ ബ്രസീലില്‍ നട്ടുപിടിപ്പിക്കുന്നതുവരെ മാവുകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉണ്ടായിരുന്നില്ല. പിന്നീട് 1740 ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ പ്രവേശിച്ചു.
ദേശീയ മാമ്ബഴ ദിനം: പഴങ്ങളുടെ രാജാവിനെക്കുറിച്ച് ചില കാര്യങ്ങള്‍
- ഇന്ത്യയില്‍ പ്രതിവര്‍ഷം 20 മില്യണ്‍ ടണ്‍ എന്ന നിരക്കില്‍ മാമ്ബഴം കൃഷി ചെയ്യുന്നുണ്ട്.
- ഇന്ത്യയില്‍ മാമ്ബഴം സമ്മാനമായും നല്‍കാറുണ്ട്.
- മാമ്ബഴങ്ങള്‍ 100 അടി വരെ ഉയരം വയ്ക്കുന്ന മരമാണ്.
- യുഎസില്‍ വിപണനം ചെയ്യുന്ന മിക്ക മാമ്ബഴങ്ങളും മെക്സിക്കോ, പെറു, ഇക്വഡോര്‍, ബ്രസീല്‍, ഗ്വാട്ടിമാല, ഹെയ്തി എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടു വരുന്നതാണ്.
- മാമ്ബഴവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടത്തുന്ന രാജ്യങ്ങളാണ് കാനഡ, ജമൈക്ക, ഫിലിപ്പീന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ.
- 3/4 കപ്പ് മാമ്ബഴത്തില്‍ 70 കലോറിയാണുള്ളത്.
- മാമ്ബഴത്തില്‍ ഏകദേശം 20 വ്യത്യസ്ത വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മാമ്ബഴത്തെ ഒരു സൂപ്പര്‍ഫുഡ് എന്ന് വിളിക്കുന്നത്.
- 3/4 കപ്പ് മാങ്ങയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ സിയുടെ 50% ആണ്. വൈറ്റമിന്‍ എയുടെ 8 ശതമാനവും മാമ്ബഴത്തില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6ന്റെ 8 ശതമാനവും മാമ്ബഴത്തിലുണ്ട്.