കൊട്ടാരക്കര; തൃക്കണ്ണമംഗൾ ഇ ടി സി വഴി അമ്പലപ്പുറത്തു പോകുന്ന കനാൽ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം പതിവാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിലയുടെ ഓഫിസ്, അങ്ങനെ പല സർക്കാർ സ്ഥാപനങ്ങളും ,ധാരാളം ജീവനക്കാരും ഇവിടെ ഉണ്ട് .
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ട്രെയിനിങ് പ്രോഗ്രാമുകൾക്ക് വേണ്ടി വന്ന താമസിക്കുന്നവരും ഉണ്ട്.

എന്നാൽ ഈ ഉദ്യോഗസ്ഥന്മാരുടെ മൂക്കിന് താഴെ ഇത്തരത്തിൽ പരിസരങ്ങൾ കാടുമൂടികിടക്കുകയും ,മാലിന്യം നിക്ഷേപിക്കുകയും ചെയ്തിട്ടും തെരുവ് നായുടെ ശല്യം ഉണ്ടായിട്ടു പോലും അനങ്ങാപ്പാറയായി ഇരിക്കുകയാണീ കൗൺസിലറും ,ജീവനക്കാരും . മാറിമാറിവരുന്ന കൗൺസിലർമാർ ഇങ്ങനെയുള്ള വിഷയങ്ങൾക്ക് പരിഗണന കൊടുക്കാത്തത് ജനങ്ങളോട് ചെയ്യുന്ന ഒരു ക്രൂരത മാത്രമാണ്. എത്രയും വേഗം ഇതിനൊരു പരിഹാരംഉണ്ടാക്കണം എന്നാണ് ഇതുവഴി യാത്ര ചെയ്യുന്ന ജനങ്ങൾ പറയുന്നത് .