പിണറായി വിജയന് എന്തു പറയുമെന്നതാണ് വിധി തീരുമാനിക്കുക. സിപിഎം ഇതുവരെ ഈ പ്രശ്നത്തില്‍ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. കാര്യങ്ങള്‍ സിപിഎമ്മിനു ബോദ്ധ്യപ്പെട്ടോ എന്നാണ് ശശീന്ദ്രന്റെ വിഷയത്തില്‍ നിര്‍ണ്ണായകമാകുന്നത്. എനിക്കു പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞു.’ മുഖ്യമന്ത്രിയെ കണ്ടു പുറത്തിറങ്ങിയ ശശീന്ദ്രന്റെ പ്രതികരണമിതായിരുന്നു. ആ സാഹചര്യത്തില്‍ മന്ത്രിസഭയിലെ ഒരാളുടെ കാര്യത്തില്‍ ഇനി തീരുമാനം മുഖ്യമന്ത്രിയുടേതാണ്. നിയമസഭാ സമ്മേളനം അടുത്തദിവസം തുടങ്ങാനിരിക്കെ പിണറായി വിജയന് എന്തു പറയുമെന്നതാണ് വിധി തീരുമാനിക്കുക. സിപിഎം ഇതുവരെ ഈ പ്രശ്നത്തില്‍ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. കാര്യങ്ങള്‍ സിപിഎമ്മിനു ബോദ്ധ്യപ്പെട്ടോ എന്നാണ് ശശീന്ദ്രന്റെ വിഷയത്തില്‍ നിര്‍ണ്ണായകമാകുന്നത്.
ശശീന്ദ്രന്റെ ആദ്യ ഫോണ്‍വിളിയില്‍ നടപടികള്‍ വളരെ വേഗമായിരുന്നു. എന്നാല്‍ ഇത്തവണ പരാതി ഉയര്‍ന്ന് ഒരു ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ നിലപാടുകളില്‍ അവ്യക്തതയാണുള്ളത്. പരാതിയില്‍ പെണ്‍കുട്ടിയും വീട്ടുകാരും ഉറച്ചു നിന്നാല്‍ മന്ത്രി പദവി ശശീന്ദ്രന് നഷ്ടമാവും. എന്നാല്‍ മുന്നണി എന്ന നിലയില്‍ അടുത്തതാര് എന്നതും പരിഗണിക്കേണ്ടിവരും . കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനാണ് സ്വാഭാവികമായും അടുത്ത നറുക്ക് വീഴുക. മരംമുറി പോലെ വളരെ വിവാദങ്ങള്‍ കത്തി നില്ക്കുമ്പോള് പുതുമുഖമായ ഇദ്ദേഹത്തെ വനം വകുപ്പ് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഒരിക്കലും തയ്യാറാവില്ല. വനിതാപ്രശ്നത്തില് സര്‍ക്കാര്‍ ഇതുവരെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. വനിതാ കമ്മിഷന് അദ്ധ്യക്ഷ ഉയര്‍ത്തിയ വിവാദങ്ങളെ അവരെ ആ സ്ഥാനത്തു നിന്നു നീക്കിയാണ് സിപിഎം പരിഹരിച്ചത്. വനിതാ സുരക്ഷയും പിങ്ക് പെട്രോളിംഗും സുരക്ഷയ്ക്കായി മിസ്ഡ് കോള്‍ എന്ന പദ്ധതിയുമൊക്കെ പ്രചരിപ്പിക്കുന്നതിനിടെ മന്ത്രിസഭയിലെ ഒരാള്‍ തന്നെ കടകവിരുദ്ധമായ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനു തന്നെ നാണക്കേടാണ് നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പരാതിയുടെ നിജസ്ഥിതിയും അതില്‍ അവര്‍ എത്രമാത്രം ഉറച്ചു നില്ക്കുന്നു എന്നതും ആശ്രയിച്ചായിരിക്കും സിപിഎം നടപടി ഉണ്ടാവുക. പൊലീസ് പരാതിക്കാരിയില്‍ നിന്ന് പ്രാഥമിക തെളിവുകള്‍ എടുത്തുകഴിഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് നിശ്ചയമായും ഇതിന്റെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാവുമെന്നതില് തര്‍ക്കമില്ല. തല്ക്കാലം ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനം ഒന്നും പറഞ്ഞില്ലെങ്കിലും ശശീന്ദ്രനെങ്കിലും കാര്യങ്ങളുടെ ഗതി മനസ്സിലായിട്ടുണ്ടാവും. വനിതകളുമായുള്ള പ്രശ്നത്തില്‍ പിണറായി വിജയന് കൂടുതല്‍ കാത്തു നില്ക്കാനിടയില്ല. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശശീന്ദ്രന് രാജി വയ്ക്കേണ്ടിവരും
ശശീന്ദ്രനെ അദ്ദേഹത്തിന്റെ പാര്‍ട്ടി തല്ക്കാലം എതിര്ത്തിട്ടില്ലങ്കിലും ആ നിലപാട് മാറില്ലെന്നതിന് ഒരു ഉറപ്പുമില്ല. എ കെ ജി സെന്ററില്‍ നിന്നുള്ള ഒറ്റ ഫോണ്‍വിളിയില്‍ അതു മാറാം. മന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞത്. എന്നാല്‍ ശശീന്ദ്രന് പാര്‍ട്ടിയില്‍ എത്രമാത്രം പിന്തുണ ലഭിക്കുന്നു എന്നതും പ്രധാനമാണ്. തെരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പോലുംഎതിര്പ്പുണ്ടായിരുന്നു. പരസ്യ വിഴുപ്പലക്കല്‍ അന്നും നടന്നതാണ്. അതിനാല്‍ എന്‍ സിപിയുടെ നിലപാട് യാതൊരു ഉറപ്പും ശശീന്ദ്രന്റെ പദവിയ്ക്കു നല്‍കുന്നില്ല
ശശീന്ദ്രന് കുടുങ്ങുന്നത് ആദ്യമല്ല എങ്കിലും ഇത്തവണയും സമയദോഷമാണ്. സ്്ത്രീപീഢനമുള്പ്പെടെ കത്തുന്ന വിഷയമായി നിലനിര്‍ക്കുന്നു. ഗവര്‍ണ്ണര്‍ പോലും പുതിയ നിയമ നിര്‍മ്മാണം വേണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നു. നിയമസഭയില്‍ മന്ത്രിക്കെതിരേ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങള്‍. ഇതിനെല്ലാമുപരി കളങ്കിതനെന്ന ദുഷ്പേരും. അതെ ശശീന്ദ്രന്റെ സമയം അത്ര ശരിയല്ല.