Asian Metro News

ഇന്റഗ്രെറ്റഡ് അക്വാ പാർക്ക് നാല് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

ഇന്റഗ്രെറ്റഡ് അക്വാ പാർക്ക് നാല് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും

ഇന്റഗ്രെറ്റഡ് അക്വാ പാർക്ക് നാല് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും
July 18
11:21 2021

എറണാകുളം : ആഗോളതലത്തിൽ തന്നെ അപൂർവ്വമായ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രെറ്റഡ് അക്വാ പാർക്ക് നാല് വർഷത്തിനുള്ളിൽ വൈപ്പിൻ കരയിൽ യാഥാർഥ്യമാകും. ഓഷ്യനേറിയത്തിനു പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന കണ്ടൽ ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോത്പന്ന സംസ്‌കരണം, സീ ഫുഡ് റെസ്റ്റോറന്റ് , മത്സ്യ കൃഷി പ്രദർശന യൂണിറ്റ്, ഫിഷറീസ് പരിശീലന കേന്ദ്രങ്ങൾ, മ്യുസിയം , മറൈൻ എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ്, ഫിഷറീസ് സ്റ്റാർട്ട് അപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്സ് തുടങ്ങി വിവിധ ഘടക പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാ പാർക്ക് എന്ന സമീപനമാണ് കൺസെപ്റ്റ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. മത്സ്യത മേഖലയിൽ വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സർക്കർ നടപ്പിലാക്കുന്നത്.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ ) നടന്ന യോഗത്തിൽ പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. എക്സ്ടെർണൽ കൺസൽട്ടന്റ് ഏജൻസിയുടെ സഹായം തേടാനും കൂടാതെ പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കാനും യോഗത്തിൽ തീരുമാനം ആയി . പദ്ധതി പ്രദേശം മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ചു . കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക് പരീതാണ് പദ്ധതി ചെയർമാൻ. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ആഷാ അഗസ്റ്റിനാണ് പദ്ധതിയുടെ കൺവീനർ .

ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്ന ഓഷ്യനേറിയം സമഗ്ര പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, പ്രദേശ വാസികൾ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും. പരിസ്ഥിതിയുടെ പ്രത്യേകിച്ച് അവഗണിക്കപ്പെട്ടു പോകാറുള്ള തീരത്തിന്റെയും സമുദദ്ര ജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും. പുതുവൈപ്പിൽ 133 ഏക്കറിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് 250 കോടി രൂപയാണ് അനുമാനിക്കുന്നത്. നാല് വർഷമാണ് പദ്ധതി നിർവ്വഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാകും. 2021 – 22 സാമ്പത്തികവർഷത്തിൽ 12 .5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്‌ട ഓഷ്യനേറിയം വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിഷേതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവ വൈവിധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. അതുകൊണ്ടുതന്നെ പദ്ധതി പ്രാബല്യത്തിലാക്കുന്നതിന് ഏറ്റവും മുന്തിയ പ്രാമുഖ്യം നൽകും. പ്രാദേശിക സാഹചര്യത്തിന് യോജിച്ച പ്രായോഗികതയിലൂന്നിയ സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുകയെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment