ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നു. സ്ഥിതി നിയന്ത്രണവിധേയം അല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കേരളമടക്കം സംസ്ഥാനങ്ങളിൽ കോവിഡ് കുറയുന്നില്ലന്നും ഒപ്പം കോവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിതി നിയന്ത്രണവിധേയം അല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിലും, കർണാടകത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിൽ 84 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങളിൽ. പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശം. ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പുതിയ വകഭേദം സ്ഥിതി സങ്കീർണമാക്കുമെന്നും, മൈക്രോ കണ്ടോൺമെന്റ് സോണുകൾ നിർണായകമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്നും രക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേര് കൂടി സുഖം പ്രാപിച്ചപ്പോള്‍ പുതുതായി 542 പേര് കൂടി കോവിഡ് മരണത്തിന് കീഴടങ്ങി .
രാജ്യത്ത് ഇതുവരെ 3,10,26,829 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,01,83,876 പേര് രോഗമുക്തി നേടിയപ്പോള്‍ 4,12,531 പേര്‍ക്ക് ജീവന് നഷ്ടമായി. നിലവില്‍ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേര്‍ക്ക് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ 38,78,078 പേര്‍ക്ക് കഴിഞ്ഞദിവസമാണ് വാക്സിന് നല്‍കിയത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ആകെ കേസുകളുടെ 1.39 ശതമാനം മാത്രമാണ് സജീവകേസുകളെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.