പുലിസ്റ്റര്‍ ജേതാവും പ്രശസ്ത ഫോട്ടോ ഗ്രാഫറുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫര്‍ ആയ ഡാനിഷ് കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
അഫ്ഗാന് സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് സ്പിന്‍ ബൊല്‍ദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് താലിബാന് ആക്രമണം തുടരുകയാണ്.2018 ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് ഡാനിഷിന് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിക്കുന്നത്. റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിന്റെ നേതൃത്വം ഡാനിഷിനായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം, രണ്ടാം കൊവിഡ് തരംഗത്തിന്റെയും ചിത്രങ്ങള്‍ എന്നിവ ശ്രദ്ദേയമാണ്. രണ്ടാം കൊവിഡ് തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.