Asian Metro News

പ്രാദേശിക തലത്തിലെ കോവിഡ് നിയന്ത്രണം; കൊല്ലം ജില്ലയിലെ പുതുക്കിയ പട്ടിക

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

പ്രാദേശിക തലത്തിലെ കോവിഡ് നിയന്ത്രണം; കൊല്ലം ജില്ലയിലെ പുതുക്കിയ പട്ടിക

പ്രാദേശിക തലത്തിലെ കോവിഡ് നിയന്ത്രണം; കൊല്ലം ജില്ലയിലെ പുതുക്കിയ പട്ടിക
July 15
10:31 2021

കൊല്ലം : ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

രണ്ടു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10 നും 15 നും ഇടയില്‍ നിരക്കുള്ള 31 ഉം 15 ന് മുകളില്‍ നിരക്കുള്ള ഏഴു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 15മുതല്‍ നടപ്പിലാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക ഇതോടൊപ്പം.

എ വിഭാഗം(അഞ്ച് ശതമാനത്തില്‍ താഴെ)-ആര്യങ്കാവ്, അലയമണ്‍ ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം(അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്‍പറേഷന്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂര്‍ മുനിസിപ്പാലിറ്റികള്‍, നീണ്ടകര, തെ•ല, മണ്‍ട്രോതുരുത്ത്, മൈനാഗപ്പള്ളി, കടയ്ക്കല്‍, തലവൂര്‍, ചിതറ, കുമ്മിള്‍, തഴവ, വെസ്റ്റ് കല്ലട, പട്ടാഴി, ഓച്ചിറ, ശൂരനാട് നോര്‍ത്ത്, ആലപ്പാട്, പിറവന്തൂര്‍, ചാത്തന്നൂര്‍, പട്ടാഴി വടക്കേക്കര, തൃക്കരുവ, തെക്കുംഭാഗം, നെടുവത്തൂര്‍, കുന്നത്തൂര്‍, ഇട്ടിവ, പെരിനാട്, പനയം, മേലില, ശാസ്താംകോട്ട, എഴുകോണ്‍, കുണ്ടറ, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍.

സി വിഭാഗം(10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍)-പുനലൂര്‍ മുനിസിപ്പാലിറ്റി, പൂയപ്പള്ളി, ക്ലാപ്പന, വെട്ടിക്കവല, ഏരൂര്‍, പേരയം, കരവാളൂര്‍, പൂതക്കുളം, തൊടിയൂര്‍, ഇളമ്പള്ളൂര്‍, ചിറക്കര, കുളക്കട, പോരുവഴി, പവിത്രേശ്വരം, മൈലം, അഞ്ചല്‍, ഇളമാട്, ചടയമംഗലം, കല്ലുവാതുക്കല്‍, ശൂരനാട് സൗത്ത്, തൃക്കോവില്‍വട്ടം, തേവലക്കര, പന്മന, ഉമ്മന്നൂര്‍, മയ്യനാട്, കുലശേഖരപുരം, കരീപ്ര, ചവറ, കൊറ്റങ്കര, കുളത്തൂപ്പുഴ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍. ഡി വിഭാഗം(15 ശതമാനത്തിന് മുകളില്‍) ഈസ്റ്റ് കല്ലട, വിളക്കുടി, നിലമേല്‍, ആദിച്ചനല്ലൂര്‍, നെടുമ്പന, പത്തനാപുരം, വെളിയം ഗ്രാമപഞ്ചായത്തുകള്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment