പുരുഷനും സ്ത്രീയ്ക്കും ഇടയില്‍ സ്വത്വപരമായ മറ്റൊരു അസ്തിത്വം തേടുന്നവരുടെ ദിനമാണിന്ന്. അന്താരാഷ്ട്ര നോണ്‍ ബൈനറി ദിനം. എല്ലാ വര്‍ഷവും ജൂലൈ 14 ന് അന്താരാഷ്ട്ര നോണ്‍-ബൈനറി പീപ്പിള്‍സ് ദിനം ആചരിക്കുന്നു. സ്ത്രീ ആയിരിക്കുക അല്ലെങ്കില്‍ പുരുഷനായിരിക്കുക എന്നതിനപ്പുറം മനുഷ്യരുടെ മറ്റൊരു സ്വത്വം തേടലാണത്. നോണ്‍ ബൈനറി ആയി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. പുരുഷന് എന്നോ സ്ത്രീ എന്നോ ഉള്ള ലിംഗബോധത്തിനോട് യോജിക്കാത്ത ജനതയുടെ ദിനം. അഥവാ ലിംഗബോധം തിരിച്ചറിയാതെ പോകുന്ന ജനതയുടെ ദിനം.
ആണും പെണ്ണും എന്ന ലിംഗഭേദങ്ങളെ മാത്രം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ രണ്ട് ലിംഗഭേദം മാത്രമേയുള്ളൂ. ആണും പെണ്ണും. ഈ ആശയത്തെ നാം ‘ജെന്‍ഡര്‍ ബൈനറി’ എന്ന് വിളിക്കുന്നു, എന്നാല്‍ ‘നോണ്‍-ബൈനറി’ എന്നത് ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത സ്വത്വത്തെ വിവരിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു പദമാണ്. മിക്ക ട്രാന്‍ജെന്‍ഡര്‍ ആള്‍ക്കാരും ബൈനറി അല്ലാത്തവരാണ്. ചില ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ ബൈനറി അല്ലാത്തവരായുണ്ട്. മിക്ക ട്രാന്സുകള്ക്കും ലിംഗ വ്യക്തിത്വം ഉണ്ട്, അത് പുരുഷന്റേതോ സ്ത്രീയുടേതോ ആണ്. അവരെ മറ്റേതൊരു പുരുഷനോ സ്ത്രീയോ പോലെ പരിഗണിക്കണം. നോണ്‍ ബൈനറി ഈ പരിഗണനകള്‍ക്കും പുറത്താണ്.