Asian Metro News

ബംഗലൂരൂ ബസ് ഹൗസ് ഫുള്‍: കെ എസ് ആര്‍ടിസിയുടെ ബംഗളുരൂ സര്‍വ്വീസ് തുടങ്ങി

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

ബംഗലൂരൂ ബസ് ഹൗസ് ഫുള്‍: കെ എസ് ആര്‍ടിസിയുടെ ബംഗളുരൂ സര്‍വ്വീസ് തുടങ്ങി

ബംഗലൂരൂ ബസ് ഹൗസ് ഫുള്‍: കെ എസ് ആര്‍ടിസിയുടെ ബംഗളുരൂ സര്‍വ്വീസ് തുടങ്ങി
July 12
11:22 2021

കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബംഗളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനഃരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചത്. ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വെച്ച സര്‍വ്വീസാണ് തിരുവനന്തരപുരത്തു നിന്ന് വീണ്ടും ആരംഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് സര്‍വ്വീസ് ആരംഭിച്ചത്.
ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗളൂരു സര്‍വ്വീസ് ആദ്യ ദിനം സര്‍വ്വീസ് നടത്തുക . ആദ്യ ദിവസം തന്നെ സീറ്റുകളെല്ലാം നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസുകള്‍ നടത്തുക.

അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗളുരു സര്‍വ്വീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോണ്ട് സര്‍വ്വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് – കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്‌നാട് അന്തര്‍സംസ്ഥാന ഗതാഗതത്തിനുള്ള അനുമതിനല്‍കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment