വയനാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് എക്സൈസ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 76 3681 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ട് വന്ന 30.7 ഗ്രാം MDMA കണ്ടെടുത്ത് കൊയിലാണ്ടി ചീക്കിലോട് സ്വദേശി മുനവീർ, കോഴിക്കോട് കാക്കൂർ സ്വദേശി ഷഹനാദ്, കോഴിക്കോട് പുന്നശ്ശേരി സ്വദേശി ഗോവർധൻ എന്നിവർക്കെതിരെ കേസെടുത്തു.