Asian Metro News

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ അനധികൃത പരസ്യബോർഡുകൾ സമയബന്ധിതമായി നീക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ അനധികൃത പരസ്യബോർഡുകൾ സമയബന്ധിതമായി നീക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ അനധികൃത പരസ്യബോർഡുകൾ സമയബന്ധിതമായി നീക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
July 08
12:23 2021

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോർഡുകളും ഹോർഡിംഗുകളും ബാനറുകളും ഫ്‌ളക്‌സ് ബോർഡുകളും താൽക്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയും സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. നേരത്തെ തന്നെ ഹൈക്കോടതി വിധി പ്രകാരം ഇത്തരത്തിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്നു. എന്നിട്ടും അനധികൃതമായി ബോർഡുകളും ഹോർഡിംഗുകളും മറ്റും സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുനിരത്തിലും നടപ്പാതകളിലും പരസ്യബോർഡുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടാനാവശ്യമായ നടപടികളും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണം. നാഷണൽ ഹൈവേ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ആവശ്യമായ സഹായം നൽകാൻ തദ്ദേശ സെക്രട്ടറിമാർ തയ്യാറാവണം. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അറിയിപ്പ് നൽകിയിട്ടും നീക്കം ചെയ്യാത്തവരുണ്ടെങ്കിൽ അവ നീക്കം ചെയ്ത് ചെലവ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

200 രൂപ മുദ്രപത്രത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി നിബന്ധനകൾക്കനുസരിച്ച് കരാറുണ്ടാക്കിയാൽ മാത്രമേ ഇനി മുതൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കൂ. ഹോർഡിംഗുകളും മറ്റും പൊട്ടി വീണ് ജനങ്ങൾക്ക് അപകടം പറ്റുന്ന സംഭവങ്ങൾ ഏറിവരുന്നതിനാൽ പരസ്യ ബോർഡുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. അപകടങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൃക്ഷങ്ങളിൽ ആണി തറച്ച് പരസ്യങ്ങൾ പതിപ്പിക്കുന്നതും അവസാനിപ്പിക്കണം. മരങ്ങളിൽ പതിപ്പിച്ച ആണികളും പരസ്യബോർഡുകളും ഉടനടി നീക്കം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment