കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ വിവാഹവും അനുബന്ധ ചടങ്ങുകളും നടത്തിയതിന് കേസെടുത്തു. പള്ളിത്തോട്ടം സ്റ്റേഷന് പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിെന്റ ഹാളില്‍ നടന്ന വിവാഹത്തില്‍ അനുവദനീയമായതില്‍ അധികം പേര് പെങ്കടുത്തു. വധുവിെന്റ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച 251 വാഹനങ്ങള്‍ പിടിച്ചെടുത്തു. സാമൂഹിക അകലം സൂക്ഷിക്കാതെയും മാനദണ്ഡം പാലിക്കാതെയും കൂട്ടം ചേര്‍ന്ന 868 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 22 പേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡം ലംഘിച്ച 11 കടകള്‍ പൂട്ടിച്ചു. ശരിയായവിധം മാസ്ക്ക് ധരിക്കാതിരുന്ന 1443 പേര്‍ക്കെതിരെ നടപടിയെടുത്തു.