കൊട്ടാരക്കര : നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനവും മൊബൈൽ ഫോൺ വിതരണവും നടന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ . സുരേഷ് കുമാർ ആശംസകളർപ്പിച്ചു. ലോക്ക് ഡോൺ കാലത്ത് ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സ്കൂൾ മൊബൈൽ ലൈബ്രറി വഴിയാണ് ഫോണുകൾ വിതരണം ചെയ്തത്.
