Asian Metro News

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

 Breaking News
  • ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്- ഡിജിറ്റൽ ഹബ് തയ്യാർ! രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ...
  • പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. തൂത്തുക്കുടി സ്വദേശിയാണ് ജാഹിര്‍ ഹുസൈന്‍. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്. ഇയാള്‍...
  • ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ വകുപ്പ് : ഈ മാസം 24ന് ആരംഭിക്കും തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ...
  • തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നേരത്തെ പൊതുമരാമത്ത് വകുപ്പിൽ...
  • കേര ഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിക്കുന്നു ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക്...

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി
July 01
11:51 2021

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി ജൂൺ 30 ആയിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാൽ കാർഡ് സറണ്ടർ ചെയ്യാൻ കഴിയാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകണമെന്ന് സമൂഹത്തിന്റെ വിവധ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള തീയതി നീട്ടിയത്.

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 6 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ 30 വൈകുന്നേരം 6 മണി വരെ 4938 എ.എ.വൈ കാർഡ്(മഞ്ഞ), 35178 പി.എച്ച്.എച്ച് കാർഡ് (പിങ്ക്), 20278 എൻ.പി.എസ് കാർഡ്(നീല) ഉൾപ്പെടെ ആകെ 60394 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment