കൊട്ടാരക്കര: കലയപുരം പെരുങ്കുളം മുറിയിൽ മേലേവിള പുത്തൻ വീട്ടിൽ ഉമ്മർകണ്ണ് റാവുത്തർ മകൻ 47 വയസുള്ള നിസ്സാറിന്റെ ഓട്ടോറിക്ഷ പ്രതിയുമായി വിരോധത്തിൽ കഴിഞ്ഞു വരുന്ന അമ്മായിഅമ്മ ഓട്ടം വിളിച്ചപ്പോൾ ഓട്ടം പോയി എന്ന വിരോധത്താൽ നെല്ലിക്കുന്നം ജങ്ഷനിൽ വച്ച് ഓട്ടോയിൽ ഇരുന്ന ഡ്രൈവറിനെ ചീത്ത വിളിച്ച് വലത് കണ്ണിനു അടിക്കുകയും കയ്യിൽ കിട്ടിയ ഹോളോബ്രിക്സ് ഉപയോഗിച്ച് ഓട്ടോയുടെ ഗ്ളാസ് എറിഞ്ഞു തകർക്കുകയും ചെയ്ത കേസിലെ പ്രതി പുനലൂർ വാളക്കോട് വാഴമൺ സനാ മൻസിലിൽ ഷാജഹാൻ മകൻ 35 വയസുള്ള മുഹമ്മദ് ഷാനെ കൊട്ടാരക്കര പോലീസ് അറസ്റ് ചെയ്തു.
