Asian Metro News

സ്‌ക്വാഡ് പരിശോധന : 46 സ്ഥാപനങ്ങൾക്ക് പിഴ

 Breaking News
  • കൊല്ലം താന്നിയിൽ വാഹനപകടം: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കൊല്ലം: താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍...
  • സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച
    പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍...
  • കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോർജ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിൽ...
  • ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍  തുടക്കമായി.  26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11...
  • പത്മശ്രീയെക്കാളും സന്തോഷം നൽകുന്ന പുരസ്‌കാരം: ജയറാം പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു മുൻപ് തന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു. പെരുമ്പാവൂരിലെ...

സ്‌ക്വാഡ് പരിശോധന : 46 സ്ഥാപനങ്ങൾക്ക് പിഴ

സ്‌ക്വാഡ് പരിശോധന : 46 സ്ഥാപനങ്ങൾക്ക് പിഴ
June 30
11:02 2021

കൊല്ലം : കോവിഡ് നിയത്രണവിതയമാക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന താലൂക്ക് തല സ്ക്വാഡ് പരിശോധനകളിൽ 46 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്. പുരം, നീണ്ടകര, ഓച്ചിറ, പന്മന തഴവ, തെക്കുംഭാഗം, തേവലക്കര,തൊടിയൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. 25 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 73 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.

കൊട്ടാരക്കര, ചടയമംഗലം, ചിതറ, കടയ്ക്കൽ,കരീപ്ര,കുളക്കട, മൈലം, മേലില പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂർ വെളിനല്ലൂർ,വെളിയം, വെട്ടിക്കവല എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 12 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 95 കേസുകളിൽ താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കുന്നത്തൂർ, മൈനാഗപ്പള്ളി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 9 കേസുകളിൽ പിഴ ചുമത്തുകയും 45 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.പുനലൂരിലെ വിവിധമേഖലകളിൽ ഡെപ്യൂട്ടി തഹസിൽദാർ ഷെഫീക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 18 കേസുകളിൽ താക്കീതു നൽകി.
കല്ലുവാതുക്കൽ,നടക്കൽ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ് ദിലീപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
പത്തനാപുരത്ത് ഏഴു കേസുകളിൽ താക്കീത് നൽകി. വെട്ടിത്തിട്ട, പിറവന്തൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment