കേന്ദ്ര സർക്കാരിന് എതിരെ ജനകീയ പ്രക്ഷോഭം ശക്തം ആകും. കെ.ബി . ഗണേഷ് കുമാർ എം. എൽ. എ ഇന്ധന വില വർധനവും, കർഷക ദ്രോഹ നടപടികളും, കുത്തകകളെ താലോലിക്കുന്ന കേന്ദ്ര നിലപാട്മൂലം രാജ്യം പട്ടിണിയിലും, ദാരിദൃത്തിലും നീങ്ങുന്ന അവസ്ഥയിൽ ആണെന്നും ഇതിനു എതിരെ ജാനകിയ പ്രക്ഷോഭം വരും നാളുകളിൽ ശക്തം ആകും എന്നും കേരള കോൺഗ്രസ് (ബി ) ചെയർമാൻ കെ. ബി. ഗണേഷ് കുമാർ എം. എൽ. എ. പറഞ്ഞു. കേരളാ കോൺഗ്രസ്(ബി ) കൊല്ലം ജില്ലാ മെമ്പർ ഷിപ് ക്യാമ്പയിൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . മോഡി സർക്കാർ രാജ്യത്തെ ജനതയെ കരിനിയമങ്ങൾ ഉപയോഗിച്ച് വേട്ട ആടുക ആണെന്നും, ലക്ഷദ്വീപ് ജനതക്കെതിരെ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ ഇതിന്റെ അവസാനത്തെ ഉദാഹരണം ആണെന്നും ഗണേഷ്കുമാർ പറഞ്ഞു. നീലേശ്വരം ഗോപാലകൃഷ്ണനു ആദ്യ മെമ്പർ ഷിപ് നൽകി ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ. ഷാജു. അധ്യക്ഷൻ ആയി. ഗോപാലകൃഷ്ണപിള്ള, വി. ജെ. വിജയകുമാർ, കെ. പ്രഭാകരൻനായർ, തൃക്കണ്ണമംഗൽ ജോയികുട്ടി, വടകോട്മോനച്ചൻ, പെരുംകുളം സുരേഷ്, മനുജോയി, തങ്ങൾ ബാവ, കുളത്തുപ്പുഴ രാജീവ്, കെ. എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
