Asian Metro News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.

 Breaking News
  • കൊല്ലം താന്നിയിൽ വാഹനപകടം: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കൊല്ലം: താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍...
  • സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച
    പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍...
  • കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോർജ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിൽ...
  • ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍  തുടക്കമായി.  26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11...
  • പത്മശ്രീയെക്കാളും സന്തോഷം നൽകുന്ന പുരസ്‌കാരം: ജയറാം പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു മുൻപ് തന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു. പെരുമ്പാവൂരിലെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.
June 29
10:52 2021

കൊട്ടാരക്കര : മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛൻ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു കുട്ടി. ഫോൺ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോൾ പാമ്പ് മതിലിനോട് ചേർന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. 

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment