വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത് : പ്രധാന മന്ത്രി

ദില്ലി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആരും ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ രണ്ട് ഡോസ് വാക്സിന് എടുത്ത് കഴിഞ്ഞു. തന്റെ അമ്മയും വാക്സിനേഷന് നടപടി പൂര്‍ത്തികരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രാമീണരുമായിട്ടാണ് പ്രധാനമന്ത്രി ഇന്നത്തെ മാന്‍ കി ബാത്തില്‍ സംവദിച്ചുകൊണ്ടിരിക്കുന്നത്. കൊറോണയ്ക്കെതിരെ ഇന്ത്യ മുഴുവൻ ശക്തമായി പോരാടുകയാണെന്നും കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment