Asian Metro News

വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തി വികസന സമിതി യോഗം

 Breaking News
  • വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും...
  • ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി...
  • ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367 കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373,...
  • തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും: മുഖ്യമന്ത്രി തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ...
  • മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ മന്ത്രി സന്ദർശിച്ചു കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ...

വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തി വികസന സമിതി യോഗം

വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തി വികസന സമിതി യോഗം
June 27
11:14 2021

കൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ വികസന സമിതി യോഗം ഓണ്‍ലെന്‍ വഴി ചേര്‍ന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലഭ്യതയനുസരിച്ച് വിതരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പി.സി.വിഷ്ണുനാഥ് എം. എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇരവിപുരം മണ്ഡലത്തിലെ മുക്കം റോഡ് സഞ്ചാരയോഗ്യമാക്കുന്നതും കടലാക്രമണത്തിലെ ദുരിത ബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിലെ ഗതാഗത സംവിധാനം പുനക്രമീകരിച്ചു തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. പത്തനാപുരം മണ്ഡലത്തിലെ കുര്യോട്ടുമല മേഖലയില്‍ മദ്യം, മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണവും നിരീക്ഷണവും വ്യാപിപ്പിക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍. എയുടെ പ്രതിനിധി പി.എസ്. സജിമോന്‍ അറിയിച്ചു. നീണ്ടകര-തേവലക്കര മേഖലയില്‍ അനുവദിക്കപ്പെട്ട കുഴല്‍ കിണറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദേശമാണ് ഡോ. സുജിത് വിജയന്‍ പിള്ള എം.എല്‍.എയുടെ പ്രതിനിധി നല്‍കിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടലുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. കുണ്ടറയിലെ പേരയം-വരമ്പ് മേഖലയില്‍ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തടസരഹിത ഓണ്‍ലൈന്‍ പഠനത്തിന് സജീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചും നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ മുന്നോട്ട് വച്ചത്.

ജലജീവന്‍, അമൃതം പദ്ധതികളുടെ പുരോഗതിയും വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment