കൊട്ടാരക്കര: സ്ത്രീധനത്തിൻ്റെ പേരിൽ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഠനങ്ങൾക്കെതിരെ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ജാഗ്രതാ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 ഞായർ രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ “സ്ത്രീധനം… സാമൂഹിക വിപത്ത്” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ അഡ്വ.പി.അയിഷാപ്പോറ്റി മോഡറേറ്ററാകുന്ന സെമിനാറിൽ സാമൂഹിക പ്രവർത്തകയും, മികച്ച വാക്മിയുമായ അഡ്വ.പി.എം ആതിര വിഷയാവതരണം നടത്തുമെന്നും താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ജെ.സി.അനിൽ അഡ്വ.പി.കെ.ജോൺസൺ എന്നിവർ അറിയിച്ചു.
