ദില്ലി: കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാവുന്ന ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരിയെന്നു പഠനങ്ങൾ . ഡെല്‍റ്റ വകഭേദത്തിന് കോവിഡ് വൈറസിന്റെ മുന്‍ വകഭേദങ്ങളേക്കാള്‍ 40 ശതമാനം കൂടതല്‍ വ്യാപന ശേഷിയുണ്ടെന്ന് പഠനം. വാക്സിനുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഒപ്പം ഡെൽറ്റ ഇതര വകഭേദങ്ങൾ മൂലം കൊവിഡ് വന്നവരിൽ സൃഷ്ടിക്കപ്പെട്ട രോഗപ്രതിരോധ ശേഷിയെ (ഇമ്യൂണ്‍ എസ്കേപ്പ്) 55 ശതമാനം വരെ ഇല്ലാതാക്കാനും ഡെൽറ്റാ പ്ലസ് വകഭേദതത്ിന് സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ചികിത്സയെയും വാക്സിനെയുമൊക്കെ മറികടക്കാനുള്ള വൈറസിന്റെ കഴിവിനെയാണ് ഇമ്മ്യൂണ്‍ എസ്കേപ്പ് എന്ന് പറയുന്നത്.
ഡെൽറ്റ വേരിയൻറ് വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട D614G യുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിൻ ഉപയോഗിച്ചുള്ള ആന്റിബോഡികളോട് ഏകദേശം എട്ട് മടങ്ങ് സംവേദനക്ഷമത കാണിക്കുന്നുവെന്നാണ് ഇന്ത്യ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ നിന്നും ഇത് വ്യക്തമാവുന്നത്.