കൊട്ടാരക്കര : വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസഫൈന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

പീഡന പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ പുറത്താക്കണമെന്ന് യുവമോർച്ച കൊട്ടാരക്കര നിയോജക മണ്ഡലം അദ്ധ്യക്ഷൻ രാജേഷ് കുരുക്ഷേത്ര ആവശ്യപ്പെട്ടു. ധിക്കാരപരമായ സമീപനമാണ് ജോസഫൈൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇതിനു മുമ്പും സമാനമായ നിരവധി പരാതികൾ വനിതാ കമ്മീഷൻ അധ്യക്ഷയെപ്പറ്റി ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്നതിൽ വനിതാ കമ്മീഷൻ തികഞ്ഞ പരാജയമാണ്. ഇരയോടൊപ്പം നിൽക്കാത്ത ജോസഫൈന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാനുള്ള ധാർമ്മികതയില്ലെന്നും രാജേഷ് കുരുക്ഷേത്ര പ്രസ്താവിച്ചു യുവമോർച്ച മണ്ഡലം ഉപാധ്യക്ഷൻ വിജിൽ, ബിജെപി നഗരസഭ അധ്യക്ഷൻ അനീഷ് കിഴക്കേക്കര,രാജീവ് കേളമത്, എന്നിവർ സംസാരിച്ചു.