ആലപ്പുഴ: മാവേലിക്കരയില്‍ ടെലഫോണ്‍ ടവറില്‍ കയറി മുപ്പത്തിയാറുകാരന് ആത്മഹത്യ ചെയ്തു. മാവേലി കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാര്‍ ആണ് മരിച്ചത്. ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മദ്യപിച്ചെത്തിയ ശ്യാം ഇന്നലെ ഭാര്യയെ മര്‍ദ്ധിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ വനിതാ സെല്ലില്‍ പരാതി നല്‍കുമെന്ന് ശ്യാമിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്യാം ഇന്ന് രാവിലെയോടെ തന്്റെതായ ഒരു പരാതി നല്കനായി മാവേലിക്കര സ്റ്റേഷനിലെത്തി. പൊലീസ് ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് മറ്റ് പരാതികള്‍ ഇല്ല എന്നറിയിച്ചു. പരാതി കേട്ട ശേഷം പൊലിസ് ഇയാളെ പറഞ്ഞു വിട്ടു.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാം മദ്യപിച്ച് തിരിച്ചെത്തി മുനിസിപ്പാലിറ്റി പരിധിയില്‍ ഉച്ചവരെ ശ്യാം തുടര്‍ന്നു. പിന്നീട് മാവേലിക്കര നഗരസഭയ്ക്കടുത്ത് ബിഎസ്എന്‍എല്‍ ഓഫീസിന്‍്റെ ടെലഫോണ്‍ ടവറില്‍ ശ്യാം കയറി. ആദ്യം ആരുടെയും ശ്രദ്ധയില്‍ ഇത് പെട്ടില്ലെങ്കിലും ശ്യാം ബഹളമുണ്ടാക്കിയതോടെ ജനം തടിച്ചുകൂടി. പിന്നീട് ആളുകളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവങ്ങളാണ് ഉണ്ടായത്. മൂന്ന് മണിയോടെ ടവറില്‍ കയറിയ ശ്യാം ആത്മമഹത്യാ ഭീഷിണി മുഴക്കാന്‍ തുടങ്ങി. ജനങ്ങള്‍ താഴെ ഇറങ്ങാന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും ശ്യാം അതിന് കൂട്ടാക്കിയില്ല. കൂടുതല്‍ ഉയരങ്ങളിലേക്ക് ശ്യാം കയറിപ്പോയി. ഒടുവില്‍ ടവറിന്്റെ ഏറ്റവും ഉയരത്തിലെത്തി. പിന്നെ ശ്യാം ഭാര്യ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനോടകം തൊട്ടടുത്തുള്ള സ്റ്റേഷനുകളില്‍ നിന്നും പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ശ്യാമിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഭാര്യ അവിടേക്കെത്തണമെന്ന ആവശ്യം അവരോടും ശ്യാം ആവര്‍ത്തിച്ചു. ഭാര്യയെ വിളിച്ച് വരുത്തിയത് അവര്‍ക്ക് മുന്നില്‍ ആത്മഹത്യ ചെയ്യാനാണെന്ന് ശ്യാം വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഉടുത്തിരുന്ന മുണ്ട് ഊരി അത് ടവറില്‍ കെട്ടി. തൂങ്ങി മരിക്കാനായി ശ്രമം. ആദ്യം ടവറില്‍ കുരുക്കിട്ട് തൂങ്ങി എന്നാല്‍ ആദ്യ ശ്രമം പരാജയപ്പെട്ടു. മുണ്ട് കീറി ശ്യാം താഴേക്ക് വീണു. ടവറിന്്റെ കമ്ബികള്‍ക്കിടയില്‍ കുരുങ്ങി നിന്നു.ഇതിനിടയില്‍ ഫയര്‍ഫോഴ്സ് വേഗത്തില്‍ ടവറിന് മുകിലേക്ക് വേഗത്തില്‍ കയറി. പക്ഷെ അവര്‍ മുകളിലെത്തുന്നതിന് മുമ്ബ് ശ്യാമിന് ബോധം വീണു. വീണ്ടും മുകളിലേക്ക് കയറി മുണ്ടില്‍ തന്നെ കുരുക്ക് മുറുക്കി തൂങ്ങി മരിക്കുകയായിരുന്നു. മാവേലിക്കര ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്ബാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ മാനസീകാരോഗ്യ ചികിത്സക്ക് ശേഷം ശ്യാം മടങ്ങിയെത്തിയത്