കൊട്ടാരക്കര : ഓട്ടോ ഡ്രൈവറെ ആക്രമിച്ച് വാഹനം നശിപ്പിച്ച പ്രതി പിടിയില്‍ . പുനലൂര്‍ വാളക്കോട് വാഴമണ്‍ സനാമന്സിലില് മുഹമ്മദ് ഷാനെ യാണ് (35) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത് .
നെല്ലിക്കുന്നം ജങ്ഷനിലായിരുന്നു സംഭവം. പെരുങ്കുളം മേലേവിള പുത്തന്‍വീട്ടില്‍ നിസാറിനെ(47)യാണ് ആക്രമിച്ചത്. ഒപ്പം ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു .മുഹമ്മദ് ഷാനെതിരേ നരഹത്യശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.