Asian Metro News

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകൾ ; മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് പഠനം

 Breaking News
  • ഒമൈക്രോൺ ഭീഷണി ; 12 രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ്​ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ  രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ വീണ്ടും തുടങ്ങിയത്...
  • ​ഒമി​ക്രോ​ൺ വ​ക​ഭേ​ദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
  • കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ സഹോദരിക്ക് ജോലി പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ...
  • വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ്...
  • ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം....

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകൾ ; മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് പഠനം

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകൾ ; മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് പഠനം
June 23
12:17 2021

ന്യൂദല്‍ഹി: കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയാന്‍ രണ്ട് ഡോസ് വാക്സിന്‍ 95 ശതമാനം സഹായിക്കുമെന്ന് ഐസിഎംആര്‍- എന്‍ഐഇ പഠനം. ഒരു ഡോസ് വാക്സിന്‍ 82 ശതമാനം സുരക്ഷിതത്വം നല്‍കുന്നുവെന്നും പഠനം പറയുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സാംക്രമിക രോഗങ്ങളെ കുറിച്ച്‌ പഠിക്കുന്ന ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പഠനം നടത്തിയത്. തമിഴ്നാട്ടിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനിടെ, കോവിഡ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പുറത്തിറങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വാസിനേഷൻ സർവര്ത്രികമാക്കാനുള്ള നടപടികൾ വേഗത്തിലാകും എന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,24,374 പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. ആകെ 29,46,39,511 പേര്‍ വാക്സിന്‍ രാജ്യത്ത് സ്വീകരിച്ച്‌ കഴിഞ്ഞു. വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പത്ത് ശതമാനം ടിക്കറ്റ് ഇളവ് നല്‍കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. ഫൈസര്‍ വാക്സിന്‍ വിതരണം ഇന്ത്യയില്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment