Asian Metro News

എം.സി.എ പ്രവേശനം അപേക്ഷ ക്ഷണിച്ചു

 Breaking News
  • ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
  • പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി...
  • ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള...
  • ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ...
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....

എം.സി.എ പ്രവേശനം അപേക്ഷ ക്ഷണിച്ചു

എം.സി.എ പ്രവേശനം അപേക്ഷ ക്ഷണിച്ചു
June 22
12:03 2021

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് 2021 ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദം.

യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം. പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2021 ജൂലൈ 16 വരെ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

ബാങ്ക് ശാഖ വഴി ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ എൽ.ബി.എസ് സെന്റർ ഡയറക്ടർ പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്കു ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment