കൊട്ടാരക്കര : ഇന്ധനവില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിലെ വിവിധ കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം നടത്തി. തൊഴിലാളി യൂണിയനുകളും വിവിധ സംഘടന നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കാളികൾ ആയി.പതിനൊന്ന് മണി മുതൽ പതിനഞ്ച് മിനിട്ട് സമയം നഗരത്തിലെ മുഴുവൻ ഗതാഗതവും നിലച്ച നിലയിലായിരുന്നു സമരം. കച്ചേരി മുക്കിൽ നടന്ന സമരം കേരള കോൺഗ്രസ് (ബി) കൊല്ലം ജില്ലാ പ്രസിഡന്റും കൊട്ടാരക്കര നഗരസഭാ ചെയർമാനും ആയ എ.ഷാജു ഉത്ഘാടനം ചെയ്തു. പെരുംകുളം സുരേഷ് ,ശ്രീകുമാർ , നീലേശ്വരം ഗോപാലകൃഷ്ണൻ , കെ.കൃഷ്ണൻകുട്ടി നായർ , കെ.സ് രാധാകൃഷ്ണൻ കരീം, ഓംകാർ, നെല്ലിക്കുന്നം സാബു , കെ ബി ശരത് ചന്ദ്രൻ , വനജ, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
