Asian Metro News

മഴ സാധ്യത: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

 Breaking News
  • ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
  • പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി...
  • ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള...
  • ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ...
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....

മഴ സാധ്യത: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ സാധ്യത: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
June 21
16:04 2021

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

2021 ജൂൺ 21: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

2021 ജൂൺ 22: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

2021 ജൂൺ 23: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രത നിർദേശം

21-06-2021 : തെക്ക് പടിഞ്ഞാറൻ , മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

22-06-2021 മുതൽ 25.06.2021 വരെ : തെക്ക് പടിഞ്ഞാറൻ , മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment