ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി വളരെ പരിതാപകരമാണ്. മഴക്കാലമായാൽ സമീപവാസികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ടുന്ന ഉണ്ടാകുന്ന അവസ്ഥയാണ്.
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി നടത്തിയ പ്രതിഷേധം ശ്രീ കെ എം റെജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോയ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പനയറ വാർഡ് മെമ്പർ മേരി ഉമ്മൻ, പനയറ വാർഡ് പ്രസിഡന്റ് ശശിധരൻ ഉണ്ണിത്താൻ, ജിബിൻ വലിയവീട്, അരുൺ.ആർ, ബെൻസൺ.ബാബു, ബെൻസൺ. ഐ,അലൻ അലക്സ്, ജസ്റ്റിൻ കെ.എസ് , ബിനു ജോർജ്, ജിബിൻ.സാം എന്നിവർ സംസാരിച്ചു..
അമൽ മാത്യു, ജിബിൻ ജെയ്സൺ,സിബി, ലിന്റോ,ജോയൽ ജോൺസൻ, അരുൺ അലക്സ്, നെൽസൺ.റ്റി.പി, സജി.പി.മാത്യു, ബിനോയ്,എന്നിവർ നേതൃത്വം വഹിച്ചു