ചുനക്കരനടുവിൽ കിഴക്ക് തിരുവിനാൽ പ്രസാദ് ചേട്ടന്റെ വീട്ടിൽ എല്ലാവരും കോവിഡ് പോസിറ്റീവ് ആയി കോറന്റൈനിൽ കഴിയവേ.
കഴിഞ്ഞ ദിവസം വൈദ്യുതി ബന്ധം പൂർണമായും തകരാറിൽ ആയി വെള്ളം പോലും ലഭിക്കാതെ ആരും സഹായത്തിനില്ലാതെ ബുദ്ധിമുട്ടിലിരിക്കെ. വീട്ടുകാർ യുവമോർച്ച പ്രവർത്തകരുമായി ബന്ധപ്പെടുകയും യുവമോർച്ച ബിജെപി പ്രവർത്തകർ ഒട്ടുംവൈകാതെ അവിടെ എത്തി ബിജെപി പ്രവർത്തകൻ സനിൽ കുമാർന്റെ നേതൃത്വത്തിൽ പി. പി. കിറ്റ് ധരിച്ചു കൊണ്ട് വീടിനുള്ളിൽ പ്രവേശിച്ചു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊടുത്തു.
യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് ചുനക്കര, മാവേലിക്കര നിയോജകമണ്ഡലം എൻ. ഡി. എ. സ്ഥാനാർഥി ആയിരുന്നു കെ. സഞ്ജു തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.