കൊട്ടാരക്കര: പി.വൈ.പി.എ തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ണമംഗൽ പ്രദേശത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.വൈ.പി.എ രക്ഷാധികാരിയും തൃക്കണ്ണമംഗൽ ഐപിസി സഭാ പ്രസിഡൻ്റുമായ പാസ്റ്റർ.റെജിമോൻ ചാക്കോ യോഗംഉദ്ഘാടനo ചെയ്തു

പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ഇവാ.ഷിബിൻ ജി ശാമുവേൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും നിർവഹിച്ചു.

പി.വൈ.പി.എ തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.എം ബിനോയ് അദ്ധ്യക്ഷത വഹിച്ചു

യോഗത്തിൽ കൊട്ടാരക്കര നഗരസഭാ കൗൺസിലർമാരായ തോമസ് പി മാത്യു, ലീനാ ഉമ്മൻ, ഐപിസി സംസ്ഥാന കൗൺസിൽ അംഗം ഡി.അലക്സാണ്ടർ, പി.വൈ.പി.എ കൊട്ടാരക്കര മേഖല സെക്രട്ടറി പാസ്റ്റർ.സാം ചാക്കോ,

തൃക്കണ്ണമംഗൽ ഐപിസി സഭാ ആക്ടിംഗ് സെക്രട്ടറി ജേക്കബ് ജോൺ, ട്രഷറർ സാംസൻ പാളക്കോണം, പി.വൈ.പി.എ കൊട്ടാരക്കര സെൻ്റർ സെക്രട്ടറി തോമസ് ജോൺ, സോദരിസമാജം സെക്രട്ടറി ലീലാമ്മ ബേബി, സൺഡേ സ്കൂൾ ട്രഷറർ കെ.ഒ ബാബു, ക്രൈസ്തവ എഴുത്തുപുര പ്രതിനിധി ബിൻസൻ, പി.വൈ.പി.എ സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് സാം കെ അലക്സ് നന്ദിയും പറഞ്ഞു.

പി.വൈ.പി.എ ട്രഷറർ കെയ്സൻ മോനച്ചൻ, ജോയിൻ്റ് സെക്രട്ടറിമാരായ ഫെലിക്സ് സാംസൻ, പ്രിയ ജെയ്സൻ, പ്രോഗ്രാം കൺവീനർ പ്രിൻസ് തട്ടയ്ക്കാട്ട്, മിഷനറി കൺവീനർ ഷാജി മാറനാഥ, ചാരിറ്റി കൺവീനർ ജോജോ ഡി ജോർജ്, പബ്ലിസിറ്റി കൺവീനർ ഫെയ്ത്ത് യോഹന്നാൻ, ടാലൻ്റ് കൺവീനർ ഗ്ലാഡ്സി രാജൻ, ജോയൽ പാളക്കോണം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.