Asian Metro News

ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും ,മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരുംശ്രമിക്കണമെന്ന് മുഖ്യമന്ത്രി

 Breaking News
  • ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
  • പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി...
  • ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 /- രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള...
  • ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ...
  • യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു....

ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും ,മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരുംശ്രമിക്കണമെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും ,മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരുംശ്രമിക്കണമെന്ന് മുഖ്യമന്ത്രി
June 14
22:13 2021

ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും.
കോവിഡ് പരിശോധന വർധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും കാമ്പയിൻ ആലോചനയിലുണ്ട്. വീടുകളിൽ നിന്ന് കൂടുതലായി രോഗം വ്യാപിക്കുന്നത് തടയാനുള്ള മാർഗങ്ങൾ നടപ്പാക്കും. മരണസംഖ്യ കൂടി വന്നത് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരണമടഞ്ഞവരിൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ രോഗം നിയന്ത്രിച്ച് നിർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാൻ വലിയ ബഹുജന കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്

ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതിന് കഴിയില്ല. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരുന്നു. പൊതുജനം പൂർണ്ണമനസോടെ ലോക്ക്ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിൽ സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതൽ നാളുകൾ തുടർന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടണം.

കോവിഡ് വാക്‌സിൻ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന മുറക്ക് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്.

എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. മറ്റൊരു ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലർന്ന റിപ്പോർട്ടുകളോർത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാൽ അതിനെ നേരിടാൻ സർക്കാർ ഉചിതമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment