കൊട്ടാരക്കരയിലെ ബ്രെത്റൻ ഹാളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററിൽ .ഇന്നലെ രാത്രിയിൽ ഒരുമണിക്ക് ശേഷം സ്ത്രീകൾ കിടക്കുന്ന ഹാളിന്റെ ജനലിന്റെ ഭാഗത്തു ആരോ നിൽക്കുന്ന കണ്ട യുവതി ബഹളം വച്ചതോടെ ആൾ ഓടി മറിയുകയായിരുന്നു. ഇന്നലെ ആയിരുന്നു ഈയുവതിയും ഭർത്താവും ട്രീറ്റ്മെന്റ് സെന്ററിൽ എത്തിയത് .പുതിയതായി വരുന്നവരെ മറ്റുള്ളവരിൽ നിന്നും മാറ്റി യാണ് കിടത്തുന്നത് .ജനലിനോട് ചേർന്നുള്ള കട്ടിലിൽ ആണ് അവർ കിടന്നിരുന്നത് . അവർ രാത്രിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുറത്തു ജനലിന്റെ ഭാഗത്തു ഒരാൾ നിൽക്കുന്നത് കാണുകയും മറ്റുള്ളവരെ വിളിച്ചു അറിയിക്കുകയും ചെയ്തത് .തുടർന്ന് സെക്യൂരിറ്റിയും ,മറ്റു സ്റ്റാഫുകളുംചേർന്ന് അവിടെ എല്ലാം തിരഞ്ഞു എങ്കിലും ആരെയും കണ്ടെത്താൻ ആയില്ല .ഈ വിവരം എന്ന് മുൻസിപ്പാലിറ്റി അധികൃതരെ അറിയിച്ചതായിട്ടാണ് അറിയുന്നത് .
