പട്ന: ദിവസങ്ങളോളം കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി നടന്ന സംഭവത്തെത്തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ ഗംഗയിലെ ജലം പരിശോധനക്കയച്ചു.
”ഗംഗയിലെ ജലം പരിശോധിക്കുന്നത് സ്ഥിരമായി ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഈ അടുത്ത് ധാരാളം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്നിരുന്നു. നദിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചോ എന്നറിയാനാണ് പരിശോധന നടത്തുന്നത്”- നവിന് കുമാര്‍ പറഞ്ഞു.
നാഷണല്‍ മിഷന് ഫോര്‍ ഗംഗ വഴിയാണ് പരിശോധനക്കയച്ചിട്ടുള്ളത്. ഗംഗ മിഷന് ജലസേചന വകുപ്പിന്റെ കീഴിലാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സികോളജിക്കല്‍ റിസര്‍ച്ചിലാണ് പരിശോധന നടത്തുന്നത്. സിഎസ്ഐആറിന്റെ കീഴിലാണ് ഈ ലാബ് പരിശോധിക്കുന്നത്.
പല ദിവസങ്ങളിലായാണ് സാംപിള്‍ ശേഖരിച്ചത്. ജൂണ്‍ ഒന്നിന് ബുക്സറില്‍ നിന്നും ജൂണ്‍ 5ന് പട്നയില്‍ നിന്നും സാംപിള്‍ എടുത്തിരുന്നു. പരിശോധാ ഫലം വന്നിട്ടില്ല.