പുത്തൂര്‍: രണ്ട് പതിറ്റാണ്ടുകാലത്തെ ഏകാന്തവാസത്തില്‍ നിന്നും ഗംഗാധരന് പിള്ള ഇനി പുത്തൂര്‍ ഗാന്ധിഭവന് സായന്തനം അഭയകേന്ദ്രത്തിന്റെ സ്നേഹത്തണലിലേക്ക്. ഏറത്തുകുളക്കട പ്ളാവറ കിഴക്കതില്‍ ഗംഗാധരന് പിള്ള(70)യെയാണ് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാറും ഗ്രാമപഞ്ചായത്തംഗം സന്ധ്യ എസ്. നായരും സായന്തനത്തില്‍ എത്തിച്ചത്. ഇരുപത് വര്‍ഷത്തിലധികമായി ഗംഗാധരന് പിള്ള ബന്ധുക്കളുമായി പിണങ്ങി വാടകവീട്ടിലാണ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ജോലിയ്ക്കൊന്നും പോകാന്‍ പറ്റാതെവന്നു. പട്ടിണിയും ദുരിതങ്ങളുമായി കഴിയുമ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രസിഡന്റ് ഇന്ദുകുമാര്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിഭവന് സായന്തനത്തില്‍ ഗംഗാധരന് പിള്ളയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സായന്തനം മാനേജര്‍ ജി. രവീന്ദ്രന് പിള്ള, കോഓര്‍ഡിനേറ്റര്‍ കോട്ടാത്തല ശ്രീകുമാര്‍, സി. ശിശുപാലന്, ഡി. ജയശ്രീ, ഒ.എന്‍. പ്രേംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് അധികൃതരില്‍ നിന്നും ഗംഗാധരന് പിള്ളയെ ഏറ്റെടുത്തു. ഇനി അദ്ദേഹത്തിന് വേണ്ട ആഹാരവും വസ്ത്രം മരുന്നും മറ്റ് പരിചരണവും സായന്തനത്തില്‍ ലഭിക്കും.
