പൂയപ്പള്ളി : പൂയപ്പള്ളി ജംക്ഷനിലെ ഹോട്ടലിൽ അതിക്രമം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്നപ്പോൾ അക്രമാസക്തനായ പ്രതി ജി.ഡി ചാർജ്ജ് കാരനായ എ.എസ്.ഐ രാജേഷിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും സ്റ്റേഷനിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിൽ വച്ച് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പള്ളിമൺ, കോവിൽ പൂമംഗലം കിഴക്കേക്കര, തങ്കപ്പൻ മകൻ 36 വയസുള്ള ദീപുവിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും, അക്രമത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. ജൂൺ 8 രാത്രി 7 മണിക്കായിരുന്നു സംഭവം നടന്നത്.
