Asian Metro News

ജൂണ്‍ 8 ന് ലോക സമുദ്ര ദിനം

 Breaking News

ജൂണ്‍ 8 ന് ലോക സമുദ്ര ദിനം

ജൂണ്‍ 8 ന് ലോക സമുദ്ര ദിനം
June 08
16:31 2021

ഭൂമിയുടെ 70 ശതമാനവും വ്യാപിച്ച്‌ കിടക്കുന്നത് സമുദ്രങ്ങളാണ്. അതു കൊണ്ടു തന്നെ ഭൂമിയുടെ പ്രധാന ഘടകങ്ങളിലൊന്നായി സമുദ്രങ്ങളെ കണക്കാക്കുന്നു. ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിന് സമുദ്രങ്ങള്‍ക്കുള്ള പങ്ക് ഓര്‍മ്മിപ്പിക്കുന്നതിനാണ് ജൂണ്‍ 8 ന് ലോക സമുദ്ര ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. മനുഷ്യന്റെ പ്രവൃത്തികള്‍ സമുദ്രത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ ദിനാചാരണത്തിലൂടെ ഐക്യരാഷ്ട്ര സഭ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

സമുദ്ര സംരക്ഷണത്തിനായി ലോകമെമ്ബാടമുള്ള ജനങ്ങളുടെ മുന്നേറ്റവും സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനത്തിനായുള്ള അണി ചേരലും ഈ ദിനാചരണം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് ഇത്തവണയും ഓണ്‍ലൈനായി തന്നെയായിരിക്കും ദിനാചരണം നടത്തുക. സമുദ്രം: ജീവനും ഉപജീവനവും എന്നാണ് ഈ വര്‍ഷത്തെ പ്രമേയം.
സമുദ്രത്തെക്കുറിച്ചു് രസകരവും അതിശയകരവുമായ ഏതാനും ചില കാര്യങ്ങള്‍ ഇതാ

1) ഭൂമിക്ക് ജീവവായു നല്‍കുന്നതില്‍ സമുദ്രങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഭൂമിയിലെ ഓക്സിജന്റെ 50 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് സമുദ്രങ്ങളിലാണ്.

2) 1.34 ക്യൂബിക്ക് ബില്യണ്‍ കിലോമീറ്റര്‍ ജലമാണ് സമുദ്രത്തിലുള്ളത്. ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ 97 ശതമാനത്തോളം വരുമിത്. ഉപ്പ്, ക്ലോറിന്‍, മഗ്ലീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു.

പ്ലാസ്റ്റിക് കവ‍റുകള്‍ എളുപ്പത്തില്‍ കഴുകി ഉണക്കാന്‍ കിടിലന്‍ ഹാക്ക്, ഇന്റ‍ര്‍നെറ്റില്‍ വൈറലായി ചിത്രങ്ങള്‍

3) സൂര്യന്റെ താപവും മനുഷ്യന്‍ ഉത്പാദപ്പിക്കുന്ന 30 ശതമാനം കാര്‍ബണ്‍ ഡൈ ഓക്സൈഡും സമുദ്രം വലിച്ചെടുക്കുന്നു. സമുദ്രം വലിച്ചെടുക്കുന്ന താപം അന്തരീക്ഷത്തിലേക്ക് കൈമാറുകയും ഇത് ലോകം മുഴുവന്‍ എത്തുകയും ചെയ്യും. ഈ രീതിയാണ് ലോകം എമ്ബാടുമുള്ള കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. തണുപ്പ് കാലത്ത് ഹീറ്ററായും ചൂടു കാലത്ത് എയര്‍ കണ്ടീഷണറായും സമുദ്രം പ്രവര്‍ത്തിക്കുന്നു.

4) സമുദ്രത്തിന്റെ 80 ശതമാനത്തോളം ഭാഗം രേഖപ്പെടുത്തുകയോ അവിടുത്തെ അവസ്ഥകളെ കുറിച്ച്‌ പഠിക്കുകയോ ചെയ്തിട്ടില്ല. ഭൂമിയിലെ ഇതുവരെ കണ്ടെത്താത്ത അത്ഭുതകരമായ മേഖലകളായിരിക്കാമിത്. ഇവിടങ്ങളില്‍ ഇനിയും കണ്ടെത്താത്ത ജീവജാലങ്ങള്‍ ഉണ്ടെന്നാണ് സമുദ്ര ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജീവ ജാലങ്ങളായ ജെല്ലി ഫിഷ്, ഹോഴ്സ് ഷൂ ഞണ്ടുകള്‍ തുടങ്ങിയവ എല്ലാം സമുദ്രത്തിലാണുള്ളത്.

5) ആഗോള താപനത്തെയോ, കാലാവസ്ഥാ വ്യതിയാനത്തെയോ നേരിടുന്നതിനുള്ള പ്രതിരോധ ശേഷി സമുദ്രങ്ങള്‍ക്ക് വന്നിട്ടില്ല. സമുദ്രത്തിലെ ചൂട് കൂടിയ വര്‍ഷം എന്നാണ് 2020 നെ രേഖപ്പെടുത്തിയിരിക്കുന്നത്. സമുദ്രത്തിന്റെ ചൂട് കൂടുന്നത് നിരവധി പ്രത്യാഘാതങ്ങള്‍ക്കാണ് വഴി വെക്കുന്നത്. കടലിന്റെ നിറം മാറല്‍, പവിഴപ്പുറ്റ് പോലുള്ളവയുടെ നാശം, സമുദ്ര നിരപ്പിന്റെ ഉയര്‍ച്ച, ഇടക്കിടെയുണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകള്‍ തുടങ്ങിയവ എല്ലാം ഇതിന്റെ പരിണിത ഫലമാണ്. പ്ലാസ്റ്റിക്ക് മലിനീകരണവും കടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

മനുഷ്യനും മറ്റ് ജീവജാലങ്ങളും ഇന്ന് കാണുന്ന തരത്തിലുള്ള കാലാവസ്ഥ ആസ്വദിക്കുന്നതിന് കാരണം സമുദ്രമാണ് അതുകൊണ്ട് തന്നെ സമുദ്രത്തിന് സംഭവിക്കുന്ന ഓരോ മാറ്റവും ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment