Asian Metro News

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി.

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി.

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി.
June 03
13:18 2021

ഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി. ഡല്‍ഹി കലാപത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

1962ലെ ഉത്തരവ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നു എന്ന് നിരീക്ഷിച്ചാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. കേദര്‍നാഥ് സിങ് വിധിയിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണം.

കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അക്രമത്തിന് പ്രോത്സാഹനം നല്‍കി എന്ന് ആരോപിച്ച്‌ ബിജെപി നേതാവിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിനോദ് ദുവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ വിനോദ് ദുവെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment