ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ് വസ്തു) വ്യാപാരസ്ഥാപനങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.
സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് പ്രവർത്തനാനുമതി.
സ്ക്രാപ്പ് വ്യാപാരസ്ഥാപനങ്ങൾക്ക് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തിക്കാം.
