പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പട്ടാമ്പിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻഡറിലെ 150 ഓളം വരുന്ന വളണ്ടിയർമാർക്ക് വിവിധതരം വൃക്ഷത്തൈകൾ വിതരണം ചെയ്തു.
കമ്മ്യൂണിറ്റി കിച്ചൻ പരിസരത്ത് നടന്ന ലളിതമായ ചടങ്ങിൽ ഓയ്സ്ക ഇൻറർനാഷണൽ പട്ടാമ്പി ചാപ്റ്റർ പ്രസിഡൻറ് മുരളീധരൻ വേളേരി മഠത്തിൽ നിന്നും പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ O ലക്ഷ്മിക്കുട്ടി വൈസ് ചെയർമാൻ TP ഷാജി എന്നിവർ ചേർന്ന് തൈകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു .
പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും , ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ഓയ്സക കഴിയട്ടെ എന്നും പറഞ്ഞു.
ചടങ്ങിൽ ഓയ്സക പട്ടാമ്പി ചാപ്റ്റർ വൈസ് പ്രസിഡൻറ് വിനോജ് കാവുള്ളി തൊടിയിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുക്കിയ, അമീർ എ,നൗഷാദ്,അക്ബർ, സാബിർ,ഗഫൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
