ദുബൈ : യാത്ര വിലക്കിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിപ്പ് . ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി ആണ് ഇക്കാര്യം അറിയിച്ചത് .
വിഷയം യു.എ.ഇ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രവാസികളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു..